Friday, June 17, 2011

Go Go GOA!!!

It was project time and only a few was there in class. We were getting bored. And it was then someone so unlikely to say this, told us, Lets go GOA!! Goa, the party town! One of my dream destination. Beach, babes & beer! What else for fun?? We all agreed and started packing. We arranged the stay in Govt guest house with the connections of one of my friend. Got stay in AC Suite for Rs 40 per day!!! 
Since it was our first visit, we arranged a guide, and that was the first blunder we made. Because Guides takes us to places they want, not where we want to go. Same happened here also. He first took us to a place and told, You can go for 1 hr boating here, watch dolphins, Goa central jail and guest house of film stars. We were not interested. Then he told, you can also watch Cocoa Beach or ‘THE NUDE BEACH’ from the boat I can see lightning in my friends eyes. Well they could see in mine too. At once we agreed and went for it. We enjoyed the trip because the climax is at Cocoa beach. All was excited for it. We could see the beach in distance. We came near, across and over the beach. Well it was NUDE BEACH, there was no sign of any living beings there. It was heart failure for us!! The whole mood of the trip was spoiled. We went back to guide and enquired about it. It was then he revealed the shocking truth. Cocoa beach was indeed NUDE BEACH until it was closed in 1994 by the order of Govt of India. We were boiling up, and felt we want to thrash that SOB to pulp. Frustrated, angry, idiotic… we didn’t know how we felt then. We decided to take matters in our hands and told him to take us directly to beaches.
The world famous Goa beaches, Vagator, Colva, Madgaon, Anjuna, Bhaga, Calingout etc. They stretch out there with silver sand, golden sun rays & blue sea (blue in movies only, actually it is of same color as payyambalam beach of Kannur).Babes in bikinis where sun bathing in the beach. Paragliding & water rides are common. We went for the banana ride. (Don’t misunderstand the name.) We were carried on a long tube with life jackets, and some way from shore they throw us off from the tube. We have to swim back to the shore. It was great fun. But excitement was just begun. We decided to have beer. The real fun begun then. A bottle of beer inside you, warm waves caressing you, wind blowing on you, evening sun bathing you, friends with laughter cheering you and babes in two pieces around you. What will you feel, Ecstasy right. Ya indeed it was marvelous feeling.
Beaches at night were wonderful. Waves were roaring at the shore. There were visitors enjoying the night with beer. The light glowing gold on their skin was fantastic to watch. It was then, one of my friend wanted to pee badly. He went to side of a boat, but the owner of nearby resort scolded him, and sent his dog behind him. We ran for our life. We pleaded the waves to avenge him and peed in sea. Enjoyed the night out like hell.
Two days at Goa was one of the most memorable days of my life. We returned back with lifelong memories stored in our mind and in our cameras. Definetly I am gonna visit the place once again. To fulfill the dreams…..

Wednesday, June 15, 2011

One night at the call centre,,, When i met d GOD!!

That night. God came to my call center. {Phone is kept in my room, so the name 'call centre'}. It was a surprise visit. And he revealed me the greatest truth of life. I was quite astonished that God alone told this. But later when we think about it, i also came to same conclusion- God was right....

അന്നൊരു വെള്ളിയാഴ്ച്ച അയിരുന്നു. ഒരു ഇണ്റ്റര്‍വ്യൂ വിണ്റ്റെ ഫലം അറിയാന്‍ വേണ്ടി ഞാന്‍ ഇണ്റ്റര്‍നെറ്റില്‍ കുത്തിയിരിക്കുകയായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ വീണ്ടും ഞാന്‍ പുറത്ത്‌. ഈശ്വരാ എണ്റ്റെ നമ്പര്‍ എപ്പം വരും?? ഞാന്‍ വിചാരിച്ചു. ഇനി സകല ദൈവങ്ങളേയും വിളിക്കാം "ഗുരുവായൂരപ്പാ, നോമ്പ്നോറ്റ്‌, മുട്ടിപ്പായി പ്രാര്‍ത്ഥിചോളാമേ." 
ഠേ! എണ്റ്റെ കരണകുറ്റിക്കിട്ട്‌ ഒരു അടി തന്നുകൊണ്ടാണ്ണ്‌ ദൈവം പ്രത്യക്ഷപെട്ടത്‌. ഇന്നിട്ട്‌ പറഞ്ഞു, നിന്നോടു പല തവണയായി പറയണമെന്നു വിചാരിക്കുന്നു. വിളിക്കുമ്പോള്‍ ഒരറ്റ ദൈവത്തെ വിളിക്കെടാ. ഇതൊരുമാതിരി രണ്ടു തോണിയില്‍ കാലിടുന്നപോലെ. അല്ലപിന്നെ. 
ഹൊ! ദൈവത്തെകണ്ട്‌ ഞാന്‍ സാഷ്ടാഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു "ദൈവമെ, ഇന്നത്തെകാലമല്ലെ, ജീവിച്ചുപോകണമെങ്കില്‍ ഉടായിപ്പ്‌ നമ്പെറൊക്കെ അറിയണം! ഇപ്പോള്‍ എന്നെ തല്ലാനെങ്കിലും അങ്ങ്‌ പ്രത്യക്ഷപെട്ടല്ലൊ. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളു"
"അമ്പട കേമാ, സണ്ണികുട്ടാ! നീ കൊള്ളാലൊ" എന്നെ കെട്ടിപിടിച്ചുകൊണ്ടു ദൈവം പറഞ്ഞു. 
ഞാന്‍ പറഞ്ഞു, "ക്ഷമിക്കണം, സണ്ണികുട്ടനല്ല, ഹരി.".
"ഒ കെ! ആകട്ടെ എന്തിനാ നീ എന്നെ വിളിച്ചത്‌?"
"അതു പിന്നെ, ഒരു സങ്കടം ബോധിപ്പിക്കാനാണ്ണു. കോളേജ്‌ കഴിഞ്ഞു. അച്ചന്‍ റിട്ടയറായി. വരുമാനമൊന്നുമില്ല. പണ്ടത്തെപോലെയൊന്നുമല്ല, ഗേള്‍ ഫ്രെണ്ടിനൊക്കെ എന്താ ചിലവിപ്പോള്‍! ഒരു ജോലി ഒപ്പിച്ചുതരണം. അങ്ങു വിചാരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലല്ലൊ."
"അതെ, മോനെ, നിണ്റ്റെ സംഗതിയൊന്നും ശരിയല്ല. മോന്‍ നന്നായി പരിശ്രമിക്കണം കേട്ടൊ. എങ്കിലേ മുന്നോട്ട്പോകാന്‍ പറ്റു. എണ്റ്റെ അനുഗ്രഹം എപ്പോഴുമുണ്ടു" 
ഞാന്‍ കരുതി, സ്റ്റാര്‍ സിംഗര്‍ സ്വര്‍ഗ്ഗത്തിലും എത്തിയോ!
അങ്ങനേ ദൈവം തിരിച്ചു പോകാന്‍ നോക്കിയപ്പൊള്‍ ഞാന്‍ ചോദിച്ചു, "അല്ല ഭഗവാനേ, അവിടെയും ഗ്രൂപ്കളി തുടങ്ങിയോ? ദൈവം ഒന്നേയുള്ളു എന്നു പറഞ്ഞിട്ട്‌ അങ്ങു തന്നെ ഇപ്പൊള്‍ ഏതെങ്കിലും ഒരു ദൈവത്തെ വിളിക്കാന്‍ പറയുന്നു! അതിലെ യുക്തി പിടികിട്ടിയില്ല".
ഒരു നെടുവീര്‍പ്പോടെ ദൈവം പറഞ്ഞു "ഗ്രൂപ്‌ കളിച്ചതൊന്നുമല്ല, പക്ഷെ, മണ്ടന്‍മാരായ നിങ്ങള്‍ മനുഷ്യര്‍ തന്നെ എനിക്കു ഗ്രൂപുണ്ടാക്കി പരസ്പരം പോരാടുന്നു. ഞാന്‍ തന്നേയാണ്ണു യേശു, വിഷ്ണ്ണു, അല്ലാഹു എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളൊക്കെ എന്നേയും തല്ലികൊല്ലില്ലായെന്നു അരു കണ്ടു?"
"നീ പറഞ്ഞപോലെ പഴയ കാലമൊന്നുമല്ല, കലിയുഗമാണ്ണു, എനിക്കും  പിടിച്ചു നില്‍ക്കന്‍ ഉടായിപ്പു വിദ്യകള്‍ പഠിച്ചേ തീരു!"...

Sunday, June 12, 2011

ഒന്നാം ക്ളാസ്സിലെ ഒന്നാമന്‍...

ജീവിതത്തില്‍ എപ്പോഴെങ്കിലും ഒന്നാമതെത്തുക എന്നതു ഏതൊരാളുടേയും സ്വപ്നമാണ്ണു. എനിക്കാകട്ടെ ആ സ്വപ്നം ഒന്നാം ക്ളാസ്സിലെ ഒന്നാമത്തെ പരീക്ഷയില്‍തന്നെ സാധിച്ചു എന്നുള്ളതാണ്ണു അത്ഭുതം... ക്ളാസ്സില്‍ മനോഹരമായ ഗോള്‍ഡെന്‍ സ്പോട്ട്‌ ലൈറ്റുകള്‍ ഉള്ള SDA സ്കൂളിലാണ്ണു എന്നെ അച്ഛന്‍ ചേര്‍ത്തത്‌. വീട്ടില്‍നിന്നും എറ്റവും അടുത്തുള്ള ഇംഗ്ളീഷ്‌ മീഡീയം സ്കൂള്‍ എന്ന നിലയിലും എണ്റ്റെ കസിന്‍ സിസ്റ്റര്‍ അവിടെ ടീചറാണ്ണെന്നതുമായിരിക്കാം അച്ഛണ്റ്റെ മനസ്സില്‍. അവിടെ ചേര്‍ന്നപ്പോഴാണ്ണു ഓലമേഞ്ഞ മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ്ണൂ ഈ സ്പോട്ട്‌ ലൈറ്റ്‌ എന്നു മനസ്സിലായതു. ഓല സ്ക്രീന്‍ വച്ചാണ്ണു ക്ളാസ്സുകള്‍ വേര്‍തിരിച്ചിരിക്കുന്നതു. അതുകൊണ്ടുതന്നെ അടുത്ത ക്ളാസ്സില്‍ എന്താണ്ണുനടക്കുന്നത്‌ എന്നു നമ്മള്‍ക്കും കാണാമായിരുന്നു. അതുപോലെ ഒരോ മലയാളം വാക്കിനും ഒരോന്ന്‌ എന്ന തോതില്‍ നല്ല ചൂരല്‍ കഷായവും കിട്ടാറുണ്ട്‌. 
അതൊകെ പോട്ടെ, വിഷയത്തിലേക്കു വരാം. ഒന്നാം ക്ളാസ്സിലെ അദ്യത്തെ പരീക്ഷ. ക്ളാസ്സ്‌ ടീചര്‍ എണ്റ്റെ കസിനാണ്ണ്‌. എക്സാം നടക്കുമ്പോള്‍ ടീചര്‍ (സിസ്റ്റര്‍) എണ്റ്റെ അടുത്തുവന്നിരുന്നു ഉത്തരങ്ങള്‍ ഒക്കെ പറഞ്ഞുതന്നു. (ഭാവിയിലെ വളരേ വലിയ ഒരു കോപ്പി അടിക്കാരണ്റ്റെ പിറവിയായിരുന്നു അത്‌.) അങ്ങനെ റിസള്‍ട്ട്‌ വന്നപ്പൊള്‍ എനിക്ക്‌ ഒന്നാം റാങ്ക്‌. ഹൊ! ജീവിതത്തില്‍ അദ്യമായിട്ടും അവസാനമായിട്ടും! ആ സ്വപ്നം അവിടെ സാക്ഷാത്കരിച്ചതിനാല്‍ പിന്നെ ഞാന്‍ അതിനെപറ്റി ചിന്തിച്ചതേയില്ല. അന്ന്‌ രണ്ടാം റാങ്കു നേടിയ പ്രശാന്താകട്ടെ അറാം ക്ളസ്സില്‍നിന്നും SDA വിടുന്ന വരെ ഒന്നാം റാങ്ക്‌ അര്‍ക്കും വിട്ടുകൊടുത്തില്ല.... 
 വാല്‍കഷ്ണം - ഒന്നാം റാങ്കുകിട്ടി എന്ന്‌ കസിന്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചെങ്കിലും രണ്ടാം റാങ്കിണ്റ്റെ അടുത്ത്‌ പ്രശാന്തിണ്റ്റെ പേരു കണ്ട്‌ കസിനോടു ഞാന്‍ നിഷ്കളങ്കനായി ചോദിച്ചു. ടീച്ചര്‍, ഒന്നിനേക്കാള്‍ വലുതല്ലെ രണ്ടു, അപ്പോള്‍ പ്രശാന്തല്ലെ എന്നെക്കാള്‍ കേമന്‍??? പാവം ഞാന്‍, എണ്റ്റെ ഈ നിഷ്കളങ്കതെയാണ്ണു അന്നു ചോദ്യംചെയ്യപ്പെട്ടത്‌