Wednesday, March 7, 2012

വിപ്രോയില്‍ ബോംബ്‌.....

കഫെ കോഫീഡേയുടെ നല്ല മുറ്റ് കാപ്പിയാണ് വിപ്രോയുടെ പാന്‍ട്രിയില്‍. അതും പാല്‍ ഒഴിച്ചത്... അതുകൊണ്ടുതന്നെ ദിവസവും 6-7 കപ്പ്‌ കാപ്പി ശീലമായി. പതിവ് പോലെ രാവിലത്തെ കാപ്പികുടി കഴിഞ്ഞു റസ്റ്റ്‌റൂമിലേക്ക് പോയതാ. നോക്കുമ്പോള്‍ അവിടെ ഒരാള്‍കൂട്ടം. കുറെ സെക്യൂരിറ്റിക്കാരും. എല്ലാവരുംകൂടി ഒരു പൊതിക്ക്‌ വട്ടംകൂടി ബംഗാളിയില്‍ എന്തൊക്കെയോ പറയുന്നു. ഞാന്‍ ഇടയില്‍കൂടി അകത്തു കയറാന്‍ നോക്കി. പക്ഷെ ഒരു സെക്യൂരിറ്റികാരന്‍ തടഞ്ഞു. അപ്പോഴാണു കാര്യം പിടികിട്ടിയത്. ആ പൊതിയില്‍ എന്താണ് എന്നാണ് സംസാരം. ഒരാള്‍ ഡിറ്റക്ടര്‍ വച്ച് നോക്കിയപ്പോള്‍ അലാറം അടിക്കാന്‍ തുടങ്ങി. എല്ലാവരും പേടിച്ചു. അവര്‍ ആള്‍ക്കാരെയൊക്കെ അവിടുന്ന് മാറ്റി. കുറച്ചു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ഹെഡും വേറെ കുറേപേരും കൂടി പോകുന്നത് കണ്ടു.. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ഹെഡ് വന്നു നമ്മുടെ പ്രൊജക്റ്റ്‌ മാനേജരെ വിളിച്ചു കൊണ്ട് പോയി. ഇതൊക്കെ കണ്ടു നമ്മള്‍ ഓഡിസിയില്‍  അന്തംവിട്ടിരിക്കുകയാണ്. പിന്നിട് ആ സംഘം തിരിച്ചുവരുന്നത് കണ്ടു. നടുക്ക് പാര്‍സലും പിടിച്ചുകൊണ്ട് നമ്മുടെ പ്രൊജക്റ്റ്‌ മാനേജരും. ദൈവമേ ഇയാള്‍ക്ക്‌ ഇത്രയും ധൈര്യമോ??? അയാള്‍ പാര്‍സലും കൊണ്ട് ഓഡിസിയില്‍ കയറി. എന്താണെന്നു ടീംലീഡ്‌ ചോദിച്ചപ്പോള്‍ ആണ്‌ കാര്യം പിടികിട്ടിയത്. മൂപ്പര്‍ വീടിലേക്ക് അയക്കാന്‍ വെച്ച മരുന്ന്പൊതി റസ്റ്റ്‌റൂമില്‍ വച്ച് മറന്നു പോയതാണ്. കാറിലാണ് മറന്നത് എന്ന് കരുതി നോക്കിവരുമ്പോഴേക്കും ഇവിടെ ഈ പൊല്ലാപ്പ്‌ നടന്നിരുന്നു. ഏതായാലും ഒരു പത്തുമിനിറ്റ്‌ നേരത്തേക്ക്‌ പരിഭ്രാന്തി പടര്‍ത്താന്‍ മൂപ്പര്‍ക്ക്‌ സാധിച്ചു. പക്ഷെ മെറ്റല്‍ ഡിറ്റക്ടര്‍ഒച്ചപ്പാടുണ്ടാക്കാന്‍ മാത്രം എന്താണ് ആ പൊതിയില്‍ ഉണ്ടായിരുന്നത് ?? അതിപ്പോഴും ചോദ്യമായി അവശേഷിക്കുന്നു...